മുതലപ്പൊഴി മത്സ്യതൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിനിമാതാരം അലൻസിയർ സംസാരിച്ചത്
ആദ്യത്തെ കല്ലിടലിൽ നിശബ്ദരായവർ ഇപ്പോൾ വെയിലത്ത് ഇറങ്ങിയത് സന്തോഷം.
പാവപ്പെട്ടവന് വേണ്ടി ഇപ്പോൾ അരമനയിൽ നിന്നും അച്ചൻമാർ റോഡിലേക്ക് ഇറങ്ങിയല്ലോ.
രാഷ്ട്രീയക്കാരുടെ വർഷങ്ങളായുള്ള ആസൂത്രമാണ് ഇപ്പോൾ അദാനിക്ക് വേണ്ടി കല്ല് കൊണ്ട് പൊയ്കൊണ്ടിരിക്കുന്നത്.
അദാനിയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയോടെയാണ് അദാനിയും അംബാനിയും ഇവിടെ വളർന്ന് കൊണ്ടിരിക്കുന്നു.
എല്ലാവരുടെയും ഉള്ളിലും ജാതി. പിന്നോക്കക്കാരനും മുന്നോക്കക്കാരനും എന്ന ജാതി വ്യവസ്ഥ ഇന്നും ഉണ്ട്.
ബി ജെ പി ക്ക് മാത്രമല്ല കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ജാതി ഉണ്ട്.
സമരം നീട്ടികൊണ്ട് പോകുന്നത് ഇടത് പക്ഷ സർക്കാറിന് ഭൂഷണമല്ല
നന്മയുടെ പക്ഷത്ത് നിൽക്കേണ്ട ഇടതുപക്ഷം ഈ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല.
തീരം അദാനിക്കല്ല തീരവാസികൾക്കാണ്

0 Comments