വെഞ്ഞാറമൂട്ടിൽ യുവതിക്ക് ദാരുണാന്ത്യം
നെല്ലനാട് പഞ്ചായത്ത് ഓഫീസിന് പിറകുവശത്ത് പ്രവർത്തിക്കുന്ന ആരുഡിയിൽ എന്ന ഫ്ലവർ മില്ലിലെ ജീവനക്കാരി ബീനയാണ് മരണപ്പെട്ടത്. അരിയാട്ടുന്ന മെഷീനിൽ കുടുങ്ങി തല അറ്റനിലയിലായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തിയാണ് മെഷീനിൽ നിന്ന് യുവതിയെ പുറത്തെടുത്തത്. ASTO സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ ഫയർ ആൻഡ് സീനിയർ ഫയർ ഓഫീസർ ഗിരീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിജു, നിഷാന്ത്, റോഷൻ, സുബീഷ്, വിനേഷ് കുമാർ, വിബിൻ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി
0 Comments