വെഞ്ഞാറമൂട്ടിൽ അച്ഛനും മകളും ആംബുലൻസ് ഇടിച്ചു മരണപെട്ട സംഭവത്തിൽ പ്രതിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു

by | Oct 10, 2022

വെഞ്ഞാറമൂട്ടിൽ അച്ഛനും മകളും ആംബുലൻസ് ഇടിച്ചു മരണപെട്ട സംഭവത്തിൽ പ്രതിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബർ 8 നു വെഞ്ഞാറമൂട് നാഷണൽ സ്‌കാനിന് സമീപം ബൈക്കിൽ ഇരിക്കുകയായിരുന്ന അച്ഛനെയും മകളെയും അമിത വേഗതയിൽ എത്തി ആംബുലൻസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പിരപ്പൻ കോട് പ്ലാവിള വീട്ടിൽ ഷിബു (32)നെയും മകൾ അലം കൃത (4) നെയും അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും പിതാവ് ഷിബു അന്നുതന്നെ മരണപ്പെട്ടിരുന്നു . കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് വൈകുന്നേരത്തോടെ കുഞ്ഞു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയനു കീഴിലുള്ള ആംബുലൻസിൽ രോഗിയുമായി കട്ടപ്പനയിൽ പോയി മടങ്ങി വരികയായിരുന്ന പട്ടം കേദാർ നഗർ ഹൗസ് നമ്പർ 32 ആംബുലൻസ് ഡ്രൈവർ വിനീത് , ഒപ്പം ഉണ്ടായിരുന്ന നഴ്‌സ് ശ്രീകാര്യം ചെറുവയ്ക്കൽ വിളയിൽ വീട്ടിൽ അമൽ 22 എന്നിവരെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ അപകടസമയം ആംബുലൻസ് ഓടിച്ചിരുന്നത് ഡ്രൈവർ ആയിരുന്ന താനല്ലന്നും വരുന്ന വഴിയിൽ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പം ഉണ്ടായിരുന്ന നഴ്സ് അമൽ ആയിരുന്നു എന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് അമലിനെ ചോദ്യം ചെയ്യുകയും അമലാണ് വാഹനം ഓടിച്ചിരുന്നത് എന്ന് സമ്മതിക്കുകയും ചെയ്‌തു. തുടർന്ന് പോലീസ് അമലിനെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസെടുക്കുകയും ചെയ്‌തു..ഇയാൾക്ക് ജാമ്യം ലഭിച്ചു

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...