”ലളിതവും സുന്ദരവുമായ വേനൽ സ്നേഹവന്ദനം”
രംഗപ്രഭാതിന് വേനൽ സ്നേഹവന്ദനം’ എന്ന പ്രോഗ്രാം 7-8-2022 ഞായറാഴ്ച 11 AM മുതൽ 2 PM വരെ ഷാർജ സിൽവർ ഫോർക്ക് റസ്റ്റാറൻ്റിൽ ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.
വേനൽ പ്രസിഡൻ്റ് ശ്രീ ഷഫീക്ക് അദ്ധ്യക്ഷനായ പരിപാടിയിൽ ജന.സെക്രട്ടറി സിറാജ് നായർ സ്വാഗതം ആശംസിച്ചു. വേനലിൻ്റെ കൊച്ചു കൂട്ടുകാർ ലച്ചുവും റിച്ചുവും പുസ്തകങ്ങൾ സമ്മാനമായി നൽകി വിശിഷ്ട വ്യക്തികളെ വേദിയിലേക്കാനയിച്ചു. കൂടാതെ വേനലിൻ്റെ മറ്റ് പ്രതിനിധികളായ ശ്രീ പ്രസാദ്, ഷൈമാ റാഫി, നസീബ്, തുളസി, സലിം , നൗഫൽ, അൻസർ, റാഫി, താജുദ്ധീൻ, ഷാജി, നിസാം, രാജേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു.
വേനൽ പ്രസിഡൻ്റും സെക്രട്ടറിയും ചേർന്ന് രംഗപ്രഭാത് പ്രസിഡൻ്റ് ശ്രീമതി KS ഗീത, ഹരീഷ് എന്നിവർക്ക് മൊമൻ്റോ സമർപ്പിച്ചു. വേനൽ വനിതാവിങ് ചെയർപേഴ്‌സൺ ശ്രീമതി ലക്ഷ്മി സന്തോഷ്, ഫൗണ്ടർ മെമ്പർ ശ്രീ തുളസി എന്നിവർ അതിഥികൾക്ക് പൊന്നാടയുമർപ്പിച്ചു. വേനലിൻ്റെ സ്നേഹവന്ദനമായി മൊമൻ്റോയും പൊന്നാടയും സ്വീകരിച്ച ശേഷം മറുപടി പ്രസംഗത്തിൽ നമ്മുടെ വിശിഷ്ട വ്യക്തികൾ രംഗപ്രഭാതിന് ലഭിച്ച ആദരവിന് നന്ദി രേഖപ്പെടുത്തുകയും വേനലിന് രംഗപ്രഭാതിൽ നിന്നുമുള്ള എല്ലാ സഹകരണവും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
വേനൽ സുവനീർ ജന.കോർഡിനേറ്റർ ശ്രീ നസീബ് വേനലിൻ്റെ രണ്ടാം സുവനീർ രംഗപ്രഭാതിന് സമർപ്പിച്ചു. തുടർന്ന് ശ്രീ താജുദീൻ തൻ്റെ വകയായി രംഗപ്രഭാത് പ്രതിനിധികൾക്കായി സ്നേഹസമ്മാനവും വിതരണം ചെയ്തു.
ശ്രീ അൻസർ, ഗോപൻ എന്നിവരുടെ ഗാനാലാപനത്തോടെ പര്യവസാനിച്ച വേനൽ സ്നേഹവന്ദനത്തിന് ട്രഷറർ സന്തോഷ് വട്ടയം കൃതജ്ഞത രേഖപ്പെടുത്തി.

0 Comments