തലേദിവസം കാണാതായ 14 കാരിയെ പിറ്റേദിവസം രാവിലെ വീടിന് സമീപത്തുള്ള ഓടയിൽ നിന്നും രക്തം വാർന്ന നിലയിൽ കണ്ടെത്തി.
വെമ്പായം : പെരും കൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ 14 കാരിയെയാണ് ഇന്ന് രാവിലെ എട്ടുമണിയോടെ വീട്ടിൽ നിന്നും 300 മീറ്റർ മാറിയുള്ള കോൺക്രീറ്റ് റോഡിന് സമീപത്തെ ഓടയിൽ നിന്നും തലയിൽ നിന്നും രക്തം വാർന്ന നിലയിൽ പ്രദേശത്തെ കാൽ നട യാത്രക്കാർ കണ്ടെത്തിയത്. അതേസമയം പെൺകുട്ടിയെ കഴിഞ്ഞ ദിവസം മുതൽ കാണ്മാനില്ല എന്ന് കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വട്ടപ്പാറ സർക്കിൾ ഇൻസ്പെക്ടർ ഗിരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലായിരുന്നു കഴിഞ്ഞദിവസം രാത്രി മുതൽ പെൺകുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് വിവരം അറിഞ്ഞു പോലീസ് എത്തി സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പരിശോധിച്ചുവരുന്നു. എന്നാൽ വീണു കിടന്നതിന് മുകളിൽ ഏകദേശം 10 അടി ഉയരത്തിൽ ഉള്ള വരയ്ക്ക് സമീപത്തു പെൺകുട്ടിയുടെ ചെരുപ്പുകൾ പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. കുട്ടിയെ കണ്ടെത്തിയ ഉടൻ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കുട്ടികളിൽ നിന്ന് എന്തെങ്കിലും വിവരം ലഭിച്ചാൽ മാത്രമേ മറ്റെന്തെങ്കിലും ഉണ്ടോ എന്നത് അറിയാൻ കഴിയു എന്ന് വട്ടപ്പാറ സർക്കിൾ ഇൻസ്പെക്ടർ ഗിരിലാൽ അറിയിച്ചു

0 Comments