തിരുവനന്തപുരം റൂറൽ പ്രസ് ക്ലബ് വെമ്പായത്തിന്റെ ഓണാഘോഷവും വാർഷികവും പിരപ്പൻകോട് സെന്റ് ജോൺസ് കമ്മ്യൂണിറ്റി ഹാളിൽ വച്ചു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പ്രേം ദത് അധ്യക്ഷനായ ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി ബിജുക്കൊപ്പം സ്വാഗതം ആശംസിച്ചു . എംഎൽഎ ഡി കെ മുരളി, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുതിരകുളം ജയൻ, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡൻറ് പി. വി രാജേഷ്, അഡിഷണൽ ട്രാൻസ്‌പോർട് കമ്മീഷണർ പ്രമോജ് ശങ്കർ (I.O.F.S) എക്സൈസ്, വിജിലൻസ് പോലീസ് സുപ്രണ്ട് മുഹമ്മദ് ഷാഫി, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം. എം. സുബൈർ, ഫാദർ ജോസ് കിഴക്കേടത്, പ്രശസ്ത നാടക സംവിധായകനും തിരക്കഥാകൃത്തുമായ മുഹാദ് വെമ്പായം, അഡ്വ: സുധീർ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥ്, എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, കേരള ജേണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാർ, ബിജെപി ജില്ലാ കമ്മിറ്റിയംഗം നെല്ലനാട് ശശി, ജനമൈത്രി പോലീസ് കോഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, തുടങ്ങി
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
കുടുംബസംഗവും സെൻറ് ജോൺസ് കമ്മ്യൂണിറ്റി വില്ലേജിലെ കുട്ടികൾക്കൊപ്പം ഓണസദ്യയും പരിപാടിക്കൊപ്പം നടന്നു . സുഭാഷ് നന്ദി രേഖപ്പെടുത്തി.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments