വേനൽ സുവനീർ പ്രകാശനം ചെയ്തു. വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മയായ വേനലിൻ്റെ രണ്ടാം സുവനീർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് Adv. YA റഹിം പ്രകാശനം ചെയ്തു. പ്രവാസി വെൽഫയർ ഡയറക്ടർ (നോർക്ക) ശ്രീ RP മുരളി സുവനീർ ഏറ്റുവാങ്ങി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ 31-07-2022 ന് നടന്ന ചടങ്ങിൽ വേനൽ ജനറൽ സെക്രട്ടറി നസീബ്, ട്രഷറർ സുമേഷ്, പുതിയതായി ചുമതലയേറ്റ ഭരണസമിതി പ്രസിഡൻ്റ് ഷഫീക്ക്, ജനറൽ സെക്രട്ടറി സിറാജ്, ട്രഷറർ സന്തോഷ് എന്നിവരും മറ്റ് വേനൽ കുടുംബാഗങ്ങളും സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ കോവിഡ് അതിജീവനത്തിൻ്റെ മുന്നണിപ്പോരാളികളായി നിന്ന സംഘടനാ പ്രതിനിധികളേയും, ആരോഗ്യ പ്രവർത്തകരേയും, വിദ്യാഭ്യാസ മേഘലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വേനൽ കുടുംബത്തിലെ വിദ്യാർഥികളെയും, വേനൽ കുടുംബത്തിലെ കലാകാരേയും ആദരിച്ചു.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments