ഷാരോൺ വധക്കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മ ഉടൻ പുറത്തിറങ്ങില്ല; കാരണമിതാണ്….
തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ഉടൻ ജയലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കില്ല. കഴിഞ്ഞ ദിവസമാണ് കാമുകനായിരുന്ന ഷാരോൺ രാജനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഗ്രീഷ്മയ്ക്കെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നതിനാലാണ് കൊലപാതക കേസിലെ പ്രതിക്ക് ജയലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തത്. അതേസമയം ഗ്രീഷ്മക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടി അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടുകളിൽ തന്നെ സാധ്യതകൾ ഉണ്ടായിരുന്നു എന്നുള്ളതാണ് അഭിഭാഷക സംഘടനകളും, പൊതുജനങ്ങളും ആരോപണങ്ങൾ ഉന്നയിക്കുന്നത്. പെൺകുട്ടിയുടെ സ്ഥാനത്ത് ഒരു ചെറുപ്പക്കാരൻ ആയിരുന്നുവെങ്കിൽ അവന്റെ വിധി ഇന്ന് എന്താകുമായിരുന്നു എന്നുള്ള ചോദ്യവും ഉന്നയിക്കുന്നുണ്ട്. ഒരു കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരനെ ഇല്ലായ്മ ചെയ്തിട്ട് ജയിലിനുള്ളിൽ പോലും സുഖലോലുപമായ ജീവിതം ആയിരുന്നു ഗ്രീഷ്മയ്ക്ക് ലഭിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഏറെയും ചർച്ച ചെയ്യപ്പെടുന്നത്. മറ്റൊരു അന്വേഷണ ഏജൻസിയെ ഏൽപ്പച്ച് കേസ് പുനർ അന്വേഷിക്കണം എന്നും. ആവശ്യപ്പെടുന്നവരും ഉണ്ട്. അതേസമയം കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലവുമില്ല. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് മാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അങ്ങനെയെങ്കിൽ മുൻ ക്രിമിനൽ പശ്ചാത്തലം ഉള്ള പ്രതികളെ മാത്രമേ ഇനി കോടതിയിൽ ശിക്ഷിക്കാവു എന്നും അന്വേഷണ സംഘങ്ങളുമായി സഹകരിക്കുന്ന പക്ഷം മറ്റുള്ള പ്രതികൾക്കും തുല്യനീതി നടപ്പിലാക്കണമെന്നും ഒരു വിഭാഗം ജനങ്ങൾ കോടതിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. പെൺകുട്ടിക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതുകൊണ്ടാണ് ചെറിയതോതിൽ ആദ്യമാദ്യം വിഷം നൽകി ഷാരോണിനെ കൊലപ്പെടുത്തിയത്. ചിലപ്പോൾ മാസങ്ങളും ദിവസങ്ങളും കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകളും അതിനുള്ള സാഹചര്യവും മനസ്സിലാക്കിയ പെൺകുട്ടിക്ക് എങ്ങനെ ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരിക്കും. പഴുതുകളടച്ചു രക്ഷപ്പെടുന്നതിനുവേണ്ടി അന്വേഷണസംഘം പ്രതി ഗ്രീഷ്മയെ സഹായിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കണമെന്നും ഷാരോണിന്റെ ബന്ധുക്കളും നാട്ടുകാരും നാടിനെ നടുക്കിയ ഈ കൊലപാതകം ലോകമെമ്പാടുമിരുന്ന് വീക്ഷിച്ച ജനങ്ങളും ആവശ്യപ്പെടുന്നുണ്ട്

0 Comments