രംഗപ്രഭാതിന്റെ നാടകങ്ങൾ മൈസൂരിൽ നടക്കുന്ന കുട്ടികളുടെ ദേശീയ നാടകോത്സവത്തിൽ അവതരിപ്പിക്കുന്നു|

by | Oct 2, 2023

രംഗപ്രഭാതിന്റെ നാടകങ്ങൾ മൈസൂരിൽ നടക്കുന്ന കുട്ടികളുടെ ദേശീയ നാടകോത്സവത്തിൽ അവതരിപ്പിക്കുന്നു|

അൻപത്തിമൂന്ന് വർഷമായി കുട്ടികളുടെ നാടകവേദിയുടെ കളിക്കളമായ വെഞ്ഞാറമൂട് രംഗപ്രഭാതിന്റെ പുതിയ നാടകങ്ങൾ മൈസൂരിൽ നടക്കുന്ന കുട്ടികളുടെ ദേശീയ നാടകോത്സവത്തിൽ അവതരിപ്പിക്കുന്നു. ഡ്രോപ്‌സ് എന്ന അവതരണവും പട്ടങ്ങൾ എന്ന നാടകവും സാഹസികരായ കുഞ്ഞുറുമ്പുകൾ എന്ന തീയേറ്റർ റാപ്പും അരങ്ങേറും. 22 ന് 6 മണിക്ക് രംഗായനയിലും 23 ന് 3 മണിക്ക് നടനയിലും അവതരണങ്ങൾ നടക്കും. ജനറേഷൻ ഇസഡുകളായ ( Gen Z ) കുട്ടികളുടെ ഫാന്റസിയും ആകുലതകളും കുഞ്ഞു വേദനകളും പ്രതീക്ഷകളും നിറഞ്ഞ ഡിവൈസ്ഡ് അവതരണമാണ് ഡ്രോപ്‌സ്. ജനറേഷൻ അൽഫയുടെ പാട്ടും ആട്ടവും പറച്ചിലുകളും നിറഞ്ഞവയാണ് പട്ടങ്ങളും സാഹസികരായ കുഞ്ഞുറുമ്പുകളും.

പ്രമുഖ നാടക സംവിധായകനും ആക്റ്റിവിസ്റ്റുമായ പ്രസന്ന നേതൃത്വം നൽകുന്ന ഇന്ത്യൻ തീയേറ്റർ ഫൌണ്ടേഷനാണ് ഫെസ്റ്റുവൽ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ചിന്തകളെ വിപണിയാക്കുന്ന ഈ കാലത്ത് ജനകീയമായി നടത്തപ്പെടുന്ന ഈ ഫെസ്റ്റുവൽ മുന്നോട്ട് നോക്കുന്നത് പുതിയ ഒരു കുട്ടികളുടെ രംഗാവതരണ ബോധന പ്രവർത്തനങ്ങളെയാണ്. ഏവർക്കും സ്വാഗതം.
വിവരങ്ങൾക്ക് : +91 95447 93539

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...