വയോധികയെ തട്ടിക്കൊണ്ടുപോയി വാഹനത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ

by | Aug 29, 2022

*വയോധികയെ തട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ച് പീഡിപ്പിച്ചയാൾ പിടിയിൽ*

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ വയോധികയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പലസ്ഥലങ്ങളിൽ എത്തിച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ. കെ കോണം, കോണത്ത് വീട്ടിൽ അൽ അമീനാണ് [43] പിടിയിലായത്. കഴിഞ്ഞ 26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയെ വീട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞ് അൽ അമീൻ അവരെ കാറിൽ കയറ്റിയ ശേഷം വീട്ടിൽ കൊണ്ടുപോകാതെ വിജനമായ സ്ഥലത്ത് എത്തിച്ചു ലൈംഗികമായി പീഡിപ്പിയ്ക്കുകയായിരുന്നു. മുൻപും ചില കേസുകളിൽ പ്രതിയായിരുന്ന അൽ അമീൻ പീഡനത്തിന് ശേഷം വൃദ്ധയെ വീടിന് സമീപം ഉള്ള റോഡിൽ രാത്രിയോടെ ഇറക്കിവിട്ടശേഷം കടന്നുകളയുകയായിരുന്നു. വയോധിക സംഭവത്തെക്കുറിച്ച് പഞ്ചായത്ത് മെമ്പറെ അറിയിച്ചതിനെത്തുടർന്ന് വിവരം പോലീനെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിജുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ് എച്ച് ഒ സനോജ് എസ് , എസ് ഐ വിജിത്ത് കെ നായർ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം പല സ്ഥലങ്ങളിലായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സംഘത്തിൽ സി പി ഓ മാരായ അരുൺ ,മഹേഷ് സുനിൽകുമാർ ,ഡബ്ലിയു സി പി ഒ രേഖ എന്നിവരും പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...