വെഞ്ഞാറമൂട് വേളാവൂരിൽ
യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം .
വെഞ്ഞാറമൂട് വേളാവൂരിൽ ആണ് യുവതിക്ക് കുത്തേറ്റത്. അക്രമത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. ഇന്ന് വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം ജോലി കഴിഞ്ഞു മടങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു വെളാവൂർ സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യംചെയ്യലിനു ശേഷം മാത്രമേ അക്രമണത്തിന് ഇടയായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്താൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. അതേസമയം 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ച യുവതിക്ക് വലിയ രീതിയിലുള്ള പരിക്കുകൾ ഇല്ല എന്ന് വിവരങ്ങൾ ലഭിക്കുന്നു.

0 Comments