വെഞ്ഞാറമൂട്:മുൻ വൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ഓട്ടോ ഡ്രൈവർ ഉദിമൂട് ശിവാലയത്തിൽ ഷിജുവിനാണ്(24) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരേറ്റ് മാമൂട് പിള്ള വീട്ടിൽ പ്രഭാകരൻ(72) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് നിന്നും കാരേറ്റേക്കുള്ള യാത്രക്കിടെ ആലുന്തറ പെട്രോൾ പമ്പിനു സമീപമെത്തിയപ്പോൾ പിൻ സീറ്റിലിരിക്കുകയായിരുന്ന പ്രതി കയ്യിൽ കരുതി വച്ചിരുന്ന കത്തിയെടുത്ത് ഷിജുവിനെ ആഴത്തിൽ കുത്തുകയായിരുന്നു.സംഭവ സ്ഥലത്തെത്തിയ നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസാണ് മുറിവേറ്റയാളെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ തമ്മിൽ നേരത്തെ വൈരാഗ്യം ഉള്ളതായി പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് കാരേറ്റ് നിന്നാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments