വർക്കലയിൽ വിദ്യാർത്ഥിയെ കാണ്മാനില്ല.
വർക്കല ചിലക്കൂർ ആലിയിറക്കം സ്വദേശി കൈലാസ് ഷാജി എന്ന പ്ലസ് ടു വിദ്യാർഥിയെയാണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ ശിവഗിരി സ്കൂളിൽ പഠനത്തിന് പോയ മകൻ മടങ്ങി എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ സ്കൂളിലും കൂട്ടുകാരോടും അന്വേഷിക്കുകയും അസുഖമാണെന്ന് പറഞ്ഞ് മകൻ നേരത്തെ സ്കൂളിൽ നിന്ന് ഇറങ്ങിയതായി അറിയാൻ കഴിഞ്ഞു. തുടർന്ന് വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. ദയവായി ഈ കുട്ടിയെ കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

0 Comments