ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ മേഴ്‌സി കോർപ്സിന്റെ പ്രവർത്തനം ശ്ലാഘനീയം:ഡി കെ മുരളി എം എൽ എ
മേഴ്‌സി കോർപ്സ് കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും നടന്നു
വെഞ്ഞാറമൂട് :ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ മേഴ്‌സി കോർപ്സ് ഹ്യൂമൻ വെൽഫയർ ഫൌണ്ടേഷന്റെ പ്രവർത്തനം ശ്ലാഘനീയമെന്നു ഡി കെ മുരളി എം എൽ എ പറഞ്ഞു. മേഴ്‌സ് കോർപ്സ് കേരള ഘടകം സംഘടിപ്പിച്ച കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഉത്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് ബിനു ബി കമൽ അധ്യക്ഷത വഹിച്ചു.പാളയം ഇമാം ഡോക്ടർ പി വി സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.സെന്റ് ജോൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ജോസ് കിഴക്കേടതത്ത്, ശിവഗിരി ശ്രീ നാരായണ ധർമ്മ സംഘം ബോർഡ് മെമ്പർ സീമത് സ്വാമി ബോധി തീർത്ഥ,വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനി, ചലച്ചിത്ര താരം റിയാസ് നർമ്മകല,നെല്ലനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാറ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ സുധീർ,കൗൺസിലർ എസ് എം ബഷീർ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റാഫി മാണിയ്ക്കവിളാകം,
ആനാട് ജയൻ, കേരള ചേമ്പർ ഓഫ് കോമ്മേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ എ റസീഫ്,പൂന്തുറ പുത്തൻപള്ളി ജമാഅത് പ്രസിഡന്റ് അബ്ദുൽ റഷീദ് ഹാജി,വൈ എം താജുദ്ധീൻ,കുട്ടി അഖിൽ,
സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് ചെയർമാൻ ആർ വിനോദ്, മേഴ്‌സി കോർപ്സ് രക്ഷധികാരി എ ആർ മാഹീൻ, ജി സി സി ചെയർമാൻ താജുദ്ധീൻ, ട്രഷറർ നാസിം, സെക്രട്ടറി സാബു സർഗ്ഗം,വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ, ജോയിന്റ് സെക്രട്ടറി ഷംനാദ് പൂന്തുറ,
പി ആർ ഒ സലിം മൈലയ്ക്കൽ,ഷിബു മുരളി ചെന്നൈ എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ ലോഗോ പ്രകാശനം ഡി കെ മുരളി എം എൽ എ നിർവഹിച്ചു. തുടർന്ന് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു

0 Comments