ദേശീയപാത വികസനം : ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇടപെടലുമായി മന്ത്രി ജി.ആര്‍ അനില്‍

by | Oct 27, 2022

ദേശീയപാത വികസനം : ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇടപെടലുമായി മന്ത്രി ജി.ആര്‍ അനില്‍

ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് കണിയാപുരംപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കഴക്കൂട്ടം എലവേറ്റഡ് ഹൈവേ അവസാനിക്കുന്നിടത്ത് നിന്നും കടമ്പാട്ടുകോണം വരെയാണ് നിലവിലെ ആറ് വരി ദേശീയപാത നിര്‍മ്മാണം . നിലവിലെ പ്ലാനില്‍ വെട്ടുറോഡ് മുതല്‍ കണിയാപുരം വരെയുള്ള ഭാഗത്ത് മൂന്ന് അണ്ടര്‍പാസ്സുകളും ബാക്കിയുള്ള ഭാഗത്ത് എട്ട് മീറ്റര്‍ ഉയരത്തില്‍ രണ്ട് വശവും മതില്‍ കെട്ടി അടച്ചനിലയിലുമായിരുന്നു നിര്‍മാണം. ഇതുകാരണം പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന വലിയ ബുദ്ധിമുട്ടിനു പരിഹാരം കാണാനാണ് മന്ത്രി ഇടപെടല്‍ നടത്തിയത്.

ഇതിന് പരിഹാരം എന്ന നിലയില്‍1.3 കിലോമീറ്റര്‍ ദൂരത്ത് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന നിവേദനം അടിയന്തരമായി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു . ജില്ലാ പഞ്ചായത്ത്, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി ഇതു സംബന്ധിച്ച പ്രമേയം അംഗീകരിക്കുമെന്നും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. അണ്ടൂര്‍ക്കോണം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, പോത്തന്‍കോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍, ജനപ്രതിനിധികള്‍,ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...