*കൊല്ലം അഞ്ചലിൽ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് യുവാവിന്റെ കുടുംബം*
അഞ്ചലിൽ നിന്നുo കാണാതായ യുവാവിന്‍റെ മൃതദേഹം പുനലൂരിനു സമീപം കരവാളൂരിൽ നിർമ്മാണം നടക്കുന്ന വീടിന്റെ കിണറിനുള്ളിൽ കണ്ടെത്തി…
അഞ്ചൽ പത്തടി ഒറ്റത്തെങ്ങ് സ്വദേശി സജിൻഷായുടെ മൃതദേഹമാണ് കണ്ടെത്തിയത് …
മരണത്തിൽ ദുരൂഹതയാരോപിച്ച് സജിൻഷായുടെ ബന്ധുക്കൾ രംഗത്തെത്തി.
സജിൻഷായെ സെപ്റ്റംബർ 19 മുതലാണ് കാണാതായത്. ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കരവാളൂർ പുത്തൂത്തടം ജംഗ്ഷന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ ആൾത്താമസമില്ലാത്ത വീടിന്‍റെ കിണറ്റിൽ സജിൻഷായുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ സജിൻഷായെ അപകടപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സജിൻഷായ്ക്കൊപ്പം ഒരു പെൺകുട്ടിയെ കാണാതായിട്ടുണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിലെത്തി വധഭീഷണി മുഴക്കിയിരുന്നതായി മാതാവ് പറഞ്ഞു. കാണാതായ ദിവസം മാതാവുമായി സംസാരിച്ച ശേഷം സജിൻഷായുടെ ഫോൺ സ്വിച്ച് ഓഫ് ആയി. സംസാരിക്കുന്നതിനിടെ വലിയ ബഹളം കേട്ടിരുന്നുവത്രെ. മകനെ അപകടപ്പെടുത്തിയെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ പറഞ്ഞു.

0 Comments