അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ശരിവച്ച് ഹൈക്കോടതി…
.അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി.
പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് കൗസർ ഇടപഗത്ത് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. അതേസമയം പതിനൊന്നാം പ്രതി ഷംസുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സാക്ഷികളെ സ്വാധീനിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നേരത്തേ പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്. എന്നാൽ വിചാരണ കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജാമ്യം റദ്ദാക്കിയ വിചാരണ കോടതി വിധിക്കെതിരെ 12 പ്രതികളായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി പ്രതികരിച്ചു.

0 Comments