കെ.എസ്.ടി.എ തിരുവനന്തപുരം
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കുട്ടിക്കൊരു വീട് പദ്ധതിയുടെ
ഭാഗമായി പാലോട് ഉപജില്ലയിൽ
പാങ്ങോട് ഗ്രാമപഞ്ചായത്തിൽ തച്ചോണം
കുളമാൻ കുഴിയിൽ നിർമ്മിക്കുന്ന വീടിൻ്റെ
നിർമ്മാണോദ്ഘാടനം വാമനപുരം
എം.എൽ.എ ശ്രീ.ഡി.കെ മുരളി
നിർവ്വഹിച്ചു.
ശ്രീ.ആർ.ഷിബു (KSTA ജില്ലാ വൈസ് പ്രസിഡൻ്റ്)
അധ്യക്ഷത വഹിച്ച യോഗത്തിൽ
ശ്രീ.വി.അജയകുമാർ (KSTA ജില്ലാ സെക്രട്ടറി)
സ്വാഗതവും, ആദ്യ ഗഡു തുക കൈമാറൽ
കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ്
അംഗം ശ്രീ.പി.വി രാജേഷും നിർവ്വഹിച്ചു.
ശ്രീ.പി.എസ് മനോജ് നന്ദിയും പറഞ്ഞു.
ശ്രീ.ഇ.എ സലിം (CPIM വെഞ്ഞാറമൂട്
ഏരിയ സെക്രട്ടറി),ശ്രീ.എ.രാജ് കുമാർ
(CPlM പാങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി )
KSTA ഭാരവാഹികൾ, പൊതുപ്രവർത്തകർ
തുടങ്ങിയവർ പങ്കെടുത്തു…

0 Comments