ഫർണിച്ചർ കൈമാറി
കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ മുഖേന 1.62 ലക്ഷം രൂപയുടെ ഫർണിച്ചറും ശാരീരിക ക്ഷമത വർധിപ്പിക്കാനുള്ള ഉപകാരണങ്ങളും വാങ്ങി ബഡ് സ്കൂളിന് നൽകി മാനസിക ശാരീരിക വെല്ലുവിളികളും സാമൂഹ്യ പിന്നോക്കാവസ്ഥയും അഭിമുഖീകരിക്കുന്ന 27 കുട്ടികൾ ഇവിടെ പഠിതാക്കളായുണ്ട്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും മേൽനോട്ടത്തിൽ കുട്ടികളിൽ അന്തർലീനമായിട്ടുള്ള കായികവും മാനസികവുമായ കഴിവുകൾ പരിപോഷിപ്പിച്ചു വിവിധ മേഖലകളിലേക്ക് എത്തിക്കുവാൻ വേണ്ട പുതുമയാർന്ന നിരവധി പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു സാമൂഹിക അംഗീകാരം നേടി ജില്ലയിൽ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബഡ്‌സ് സ്കൂൾ പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ ഫർണിച്ചർ ഏറ്റുവാങ്ങൽ ചടങ്ങ് ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ്റ് s v ഷീബ അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ ചെയർ പേഴ്സൺ A രഹിയാനത്ത് സ്വാഗതം പറഞ്ഞു സ്ഥിരം സമിതി അധ്യക്ഷൻ മാരായ S സിബി, GL അജീഷ്, S ദീപ പഞ്ചായത്ത് അംഗങ്ങൾ ആയ S അനിൽകുമാർ, B ഗിരിജകുമാരി, S ശ്യാംനാഥ്, N സലിൽ, ജ്യോതി ആശ എന്നിവർ സംസാരിച്ചു

0 Comments