കേരള പോലീസിൻ്റെ ഡയറക്ഷൻ; കെഎസ്ആർടിസിയുടെ ഓപ്പറേഷൻ കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത് മണിക്കൂറുകൾക്കകം

by | Jul 22, 2022

കേരള പോലീസിൻ്റെ ഡയറക്ഷൻ; കെഎസ്ആർടിസിയുടെ ഓപ്പറേഷൻ
കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത് മണിക്കൂറുകൾക്കകം

ഇരിങ്ങാലക്കുട സ്വദേശിയായ 22 വയസ്സുള്ള യുവതിയേയും 45 ദിവസം പ്രായമുള്ള കുഞ്ഞിനെയും കാണാനില്ലെന്ന പരാതിയാണ് കൊച്ചി സിറ്റി പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്നത്. വൈറ്റില ഹബ്ബിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ യുവതിയും കുഞ്ഞും കയറിയതായി സൂചന ലഭിച്ച പോലീസ് രാത്രി രണ്ടുമണിയോടുകൂടി കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഫോൺ അറ്റന്റ് ചെയ്തത് കെഎസ്ആർടിയിലെ കൺട്രോൾ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്മിത എസ് എന്ന ജീവനക്കാരിയാണ്.

തുടർന്ന് കടന്നുപോയത് ഉദ്വോഗ ജനകമായ നിമിഷങ്ങളായിരുന്നു. കെഎസ്ആർടിസി കൺട്രോൾ റൂമിൽ നിന്നും ആ സമയത്ത് വൈറ്റില ഹബ്ബ് വഴി കടന്നുപോകുന്ന ഇരുപതിൽ പരം ബസ്സുകളുടെ വിവരങ്ങൾ ശേഖരിച്ചു. തൊട്ടടുത്ത കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർമാരെ വിവരങ്ങൾ അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാർ സ്റ്റാന്റിൽ വരുന്ന ബസുകൾ അരിച്ച് പെറുക്കി. ഓരോ ബസ് ജീവനക്കാരെയും ഫോണിൽ ബന്ധപ്പെട്ട് വിവരം കൈമാറിയെങ്കിലും യുവതിയേയും കുഞ്ഞിനേയും കണ്ടെത്താനായില്ല.പോലീസ് കൺട്രോൾ റൂമും കെഎസ്ആർടിസി കൺട്രോൾ റൂമും നിരന്തരം ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നതിനാൽ രാവിലെ 6.30 മണിയോടുകൂടി കൊല്ലത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യുവതിയും കുഞ്ഞും കയറിയിട്ടുള്ളതായി സൂചന ലഭിച്ചു.

രാവിലെ 6 മണിക്കും 7 മണിക്കും ഇടയിൽ കൊല്ലം വഴി തൃശൂർ ഭാഗത്തേക്ക് കടന്നുപോയ എല്ലാ ബസ്സുകളുടെയും വിവരങ്ങൾ ശേഖരിച്ച്, കൺട്രോൾ റൂമിൽ നിന്ന് നൽകിയ നിർദേശമനുസരിച്ച് ജീവനക്കാർ നടത്തിയ പരിശോധനയിൽ പാറശാലയിൽ നിന്നും തൃശൂരിലേക്ക് സർവീസ് നടത്തുന്ന RSC 600 നമ്പർ സൂപ്പർഫാസ്റ്റ് ബസിൽ നിന്ന് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതിയെ കണ്ടെത്തിയ വിവരം പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും പോലീസ് കൺട്രോൾ റൂമിൽ നിന്നും ആലപ്പുഴ സൗത്ത് സിഐയിൽ നിന്നും ഈ ബസ്സിലെ കണ്ടക്ടർക്ക് ലഭിച്ച നിർദ്ദേശമനുസരിച്ച് ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ബസ് നിർത്തി, വനിതാ പോലീസ് ഉൾപ്പെടെ ഉണ്ടായിരുന്ന ആലപ്പുഴ സൗത്ത് പോലീസ് ടീമിന് യുവതിയെയും കുഞ്ഞിനെയും ഏൽപ്പിക്കുകയായിരുന്നു. രണ്ട് കൺട്രോൾ റൂമിലുളള ജീവനക്കാർ കൈകോർത്ത് പ്രവർത്തിച്ചതിൻ്റെ ഫലമായാണ് യുവതിയേയും കുഞ്ഞിനെയും മണിക്കൂറുകൾക്കകം കണ്ടെത്താൻ സാധിച്ചത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...