ഗവൺമെന്റ് യു.പി.എസ് ആലന്തറയിൽ ചന്ദ്രദിനാഘോഷം…

by | Jul 22, 2022

ഗവൺമെന്റ് യു.പി.എസ് ആലന്തറയിൽ ചന്ദ്രദിനാഘോഷം…

ഗവൺമെന്റ് യു.പി.എസ് ആലന്തറയിൽ വിപുലമായ രീതിയിൽ ചന്ദ്രദിനാചരണം നടന്നു. വിസ്മയം 2022 എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചത് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായ ശ്രീ രാജേഷ് ഇ. കെ വിശിഷ്ടാതിഥിയായി എത്തി കുട്ടികളുമായി സംവദിക്കുകയും ശാസ്ത്ര വീഡിയോ പ്രദർശനം നടത്തി ഐ.എസ്.ആർ.ഒ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. അമ്പിളിക്കഥ, അമ്പിളിപ്പാട്ട്, ചന്ദ്രഡയറി, അമ്പിളി പതിപ്പ്,ക്വിസ്, പ്രദർശനം എന്നീ പരിപാടികളോടൊപ്പം പ്രീപ്രൈമറി കുട്ടികളുടെ “അമ്പിളിമാമൻ”എന്ന വൈവിധ്യമായ പരിപാടിയും നടന്നു. സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി പുഷ്പ കുമാരി ആർ. എസ്‌ സ്വാഗതം ആശംസിച്ചു. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ ശ്രീ രമേശ്‌, എസ്.എം സി.ചെയർമാൻ ഷിബു. പി.എസ്‌, പിടിഎ പ്രസിഡന്റ് ബൈജു, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങി സന്നിഹിതരായി, സ്കൂൾ സയൻസ് ക്ലബ് കൺവീനർ ശ്രീമതി ജയശ്രീ വി. വി
നന്ദി രേഖപ്പെടുത്തി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...