നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വെമ്പായം ഗ്രാമപഞ്ചായത്തില്‍ കന്യാകുളങ്ങര ഗവ.ബോയ്സ് ഹൈസ്കൂള്‍ അടുത്ത അധ്യയനവർഷം മുതല്‍ പെണ്‍കുട്ടികള്‍ക്കുംകൂടി പ്രവേശനം അനുവദിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായതായി നെടുമങ്ങാട് എം.എല്‍.എയും, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ജി.ആർ.അനില്‍ അറിയിച്ചു.
സ്കൂള്‍ പി.ടി.എയുടെയും അദ്ധ്യാപകരുടെയും, നാട്ടുകാരുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. വെമ്പായം ഗ്രാമപഞ്ചായത്തില്‍ 2.42ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കന്യാകുളങ്ങര ഗവ.ബോയ്സ് ഹൈസ്കൂളില്‍ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലായി നിലവില്‍ 356 ആണ്‍കുട്ടികളാണ് പഠിക്കുന്നത്. എട്ട് കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും നിലവില്‍ സ്കൂളില്‍ ഉണ്ട്. വരുന്ന അധ്യയന വർഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം നല്‍കാന്‍ പര്യാപ്തമായ എല്ലാ അടിസ്ഥാന ഭൗതിക സൗകര്യവും ഇവിടെ ഉണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ മുന്‍കൈയില്‍ ഗേള്‍സ് ഫ്രണ്‍ലി ടോയിലെറ്റ് കൂടി ഉടന്‍ നിർമ്മിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
1880 ല്‍ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം, 1920-ല്‍ പ്രൈമറി സ്കൂള്‍ ആയും, 1957- ല്‍ ഹൈസ്കൂളായും ഉയർന്നു. സമീപത്തെ എല്ലാ പഞ്ചായത്തുകളിലെയും വിദ്യാർത്ഥികളും ആശ്രയിക്കുന്ന പൊതുവിദ്യാലയം കൂടിയാണ് ബോയ്സ് എച്ച്.എസ്. പെണ്‍കുട്ടികള്‍ക്ക്കൂടി പ്രവേശനം ലഭിക്കുന്നതിലൂടെ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുവാനും ലിംഗസമത്വം ഉറപ്പാക്കുവാനും സാധിക്കുന്ന തോടൊപ്പം സമീപപ്രദേശത്തെ നിരവധി കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുകയും ചെയ്യും. 2023 -24 അധ്യയന വർഷം മുതല്‍ സ്കൂള്‍ മിക്സഡ് ആയി മാറുമെന്നും മന്ത്രി അറിയിച്ചു.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments