സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വേട്ട
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 5 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് 3 കോടിയോളം വില വരുന്ന 5460 ഗ്രാം സ്വർണം പിടിച്ചെടുത്തു.
കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ ലിഗേഷിനെയാണ് നേരത്തെ സിഐഎസ്എഫ് കസ്റ്റംസിനെ ഏൽപ്പിച്ചത്. പിന്നിൽ വൻകിട സ്വർണ്ണ ലോബികൾ ഉണ്ടോ എന്നുള്ളത് പരിശോധിച്ചു കൊണ്ടിരിക്കുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

0 Comments