കഞ്ചാവുമായി യുവാവ് പിടിയിൽ.വിൽപ്പന സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്..

by | Sep 23, 2022

കഞ്ചാവുമായി യുവാവ് പിടിയിൽ

സ്കൂള്‍,കോളെജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ , കാനാറ, ചരുവിളപുത്തൻ വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ അൻഷാദ് (26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കാനാറ വാട്ടർടാങ്ക് ജംഗ്ഷനു സമീപമുള്ള ഇടറോഡിൽ വച്ചാണ് പ്രതി പിടിയിലായത്. കിളിമാനൂർ മേഖലകളിലെ സ്കൂളുകളും കോളേജ്കളും കേന്ദ്രീകരിച്ചായിരുന്നു യുവാവ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
പ്രതിയില്‍ നിന്നും ചെറിയ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 19.49 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഒരുമാസമായി പ്രതികള്‍ പൊലീസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്തു കഞ്ചാവ് എത്തിച്ചുകൊടുക്കലാണ് പ്രതികളുടെ രീതി. ഇവരുടെ കയ്യിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെയും പതിവായി കഞ്ചാവ് വാങ്ങുന്നവരെയും ഉടനെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. കിളിമാനൂർ ഐഎസ്എച്ച്ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്ത്.കെ.നായർ, എഎസ്ഐ ഷാജു, എസ് സിപിഒമാരായ മഹേഷ്, ബിനു, ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...