വ്യാജ സന്ദേശം നൽകി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ഒരു രാത്രി മുഴുവൻ കബളിപ്പിച്ചു വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു.

by | Sep 22, 2022

വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ വിളിച്ച് വ്യാജ സന്ദേശം നൽകി ഉദ്യോഗസ്ഥരെ കബളിപ്പിച്ച വിരുതനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.
വെഞ്ഞാറമൂട് കണ്ണൻകോട് ശരണ്യ ഭവനിൽ സൂരജ് മോഹൻ 29( നെ) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 11:50 ടെയാണ് വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വരുന്നത് സർ വെഞ്ഞാറമൂട് ഗോകുലം ഹോസ്പിറ്റലിനു പുറകുവശത്തായി തീപിടിച്ചു എത്രയും വേഗം എത്തണം അല്ലെങ്കിൽ തീ കൂടുതൽ സ്ഥലത്തേക്ക് പടരും. ഉടൻ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ജോർജിന്റെ നേതൃത്വത്തിൽ 10 ഉദ്യോഗസ്ഥരും, രണ്ട് റെസ്ക്യൂ വാഹനങ്ങളുമായി സംഘം സംഭവസ്ഥലത്തേക്ക് പാഞ്ഞു. എന്നാൽ അവിടെയെങ്ങും ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ല എന്ന് മനസ്സിലാക്കിയതോടെ ഉദ്യോഗസ്ഥർ മടങ്ങാൻ തീരുമാനിച്ചു. അതേസമയം സൂരജ് വീണ്ടും ഉദ്യോഗസ്ഥരെ വിളിച്ചു സർ ഗോകുലത്തിന് പുറകുവശത്ത് അല്ല സമീപ പ്രദേശമായ കരിൻജാത്തിയിൽ ആണ് തീ കത്തുന്നത് എന്ന് അറിയിച്ചു. ഇതിനിടയിൽ മറ്റൊരു നിരവധി ഫോൺ കോളുകൾ പലയിടത്തു നിന്നായി ഫയർഫോഴ്സിന്റെ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ 10 അംഗങ്ങളിൽ നിന്നും പലരെയും മറ്റു സ്ഥലങ്ങളിലേക്ക് അയക്കുകയും ചെയ്തു. സൂരജ് നൽകിയ വിവരം ശരിയാകും എന്നതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഉപേക്ഷിക്കാതെ കരിഞ്ചാത്തിയിൽ എത്തി പരിസരം ആകെ അരിച്ചു പെറുക്കിയിട്ടും സൂരജ് പറഞ്ഞ പ്രകാരമുള്ള വിഷയം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഉദ്യോഗസ്ഥർ സൂരജിനെ ഫോണിൽ ബന്ധപ്പെട്ടു താങ്കൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ രണ്ടു സ്ഥലങ്ങൾ സന്ദർശിച്ചു എന്നും ഇവിടെയെങ്ങും അത്തരത്തിലുള്ള പ്രശ്നങ്ങളില്ല എന്നും അറിയിച്ചു. എന്നാൽ സാർ പറഞ്ഞതിൽ തെറ്റിപ്പോയതാണെന്നും നെല്ലനാട് ഭാഗത്താണ് തീപടർന്നതെന്നും ദയവായി എത്രയും പെട്ടെന്ന് എത്തിച്ചേരണമെന്നും അറിയിച്ചു. സമാന രീതിയിൽ നെല്ലനാട് പ്രദേശത്തും ഉദ്യോഗസ്ഥർ ഏറെ സമയം അന്വേഷണം നടത്തിയിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ഇയാൾ കബളിപ്പിക്കുകയാണോ എന്ന് സംശയം തോന്നിയെങ്കിലും ഒരിക്കൽ കൂടി ഇയാളെ വിളിച്ച് നിങ്ങൾ പറഞ്ഞ സ്ഥലത്ത് ഒന്നും പ്രശ്നങ്ങൾ ഒന്നുമില്ല വെറുതെ സമയം കളയരുത് എന്നും ഞങ്ങൾക്ക് ഈ രാത്രി തന്നെ നിരവധി സ്ഥലങ്ങളിൽ എത്തിച്ചേരേണ്ടതുണ്ട് എന്നും അറിയിച്ചു. തിരിച്ചു സൂരജിന്റെ മറുപടി ക്ഷമിക്കണം സർ കരിഞ്ചത്തിയിൽ തന്നെയായിരുന്നു പ്രശ്നം ഞാൻ പറഞ്ഞത് തെറ്റിപ്പോയി എന്നതുമായിരുന്നു എന്നിട്ട് സൂരജ് ഫോൺ കട്ട് ചെയ്യുകയും ചെയ്തു . വീണ്ടും ഉദ്യോഗസ്ഥർ കരിഞ്ചാത്തിയിൽ എത്തി സൂരജിനെ പലതവണ ഫോണിൽ വിളിച്ചിട്ടും ഫോൺ എടുക്കാൻ സൂരജ് തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥർ തങ്ങളുടെ സമയം നഷ്ടപ്പെടുത്തിയതിൽ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് പരാതി നൽകുകയും. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് സൂരജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി നിയമനടപടികൾക്ക് വിധേയമാക്കി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...