മദ്യ ലഹരിയിൽ ആംബുലൻസ് ഡ്രൈവറുടെ മരണയോട്ടം പലരും രക്ഷപ്പെട്ടത് തലനാരിഴക്ക്

by | Sep 8, 2022

മദ്യലഹരിയിൽ ആംബുലൻസ് ഓട്ടം നിരവധി വാഹനങ്ങളിൽ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏല്പിച്ചു.വെഞ്ഞാറമൂട് രാത്രി 11 മണിയോടെ വെഞ്ഞാറമൂട് ഭാഗത് നിന്നും അമിത വേഗതയിൽ എത്തിയ ആംബുലൻസ് സമന്വയാ നഗറിൽ വച്ച് കഴക്കൂട്ടത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര മറാസോ വാഹനത്തിൽ ഇടിക്കുകയും ആംബുലൻസ് നിർത്താതെ മറ്റു വാഹനങ്ങൾക്ക് ഭീതി പരത്തി കടന്നുകളയും ചെയ്തു. തുടർന്ന് വാഹനാപകടം നേരിൽ കണ്ട പ്രദേശവാസികൾ ആംബുലൻസ് ഡ്രൈവറെ കോലിയ കോട് കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച് പിന്തുടർന്ന് പിടികൂടുകയും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥിനെ വിവരം അറിയിക്കുകയും ചെയ്‌തു.

ഉടൻതന്നെ പോലീസ് എത്തുകയും ആംബുലൻസ് ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ അമിത മദ്യലഹരിയിൽ ആയിരുന്നു എന്ന് കണ്ടെത്തി.
അതേസമയം വെഞ്ഞാറമൂട്ടിൽ നിന്നും ഒന്നിലധികം വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനുശേഷമാണ് ആംബുലൻസ് സമന്വയ നഗറിൽ എത്തിയത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റ മുൻ വശവും, ഗ്ലാസും പൂർണമായും തകർന്നു എന്നിട്ടും ഡ്രൈവർ വാഹനവുമായി ഏകദേശം മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. കൃത്യ സമയത്ത് നാട്ടുകാർ വാഹനം തടഞ്ഞത് കൊണ്ട് കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. വിവരമറിഞ്ഞു പോത്തൻകോട് പോലീസും സംഭവ സ്ഥലത്തു എത്തിയിരുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...