കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റ് ഡോ: ഷിജോയ് പി കുഞ്ഞുമോന് കർമശ്രേഷ്ഠ പുരസ്കാരം. പുനലൂർ കവിത കലാ സാഹിത്യ സാംസ്കാരിക വേദി പത്തനാപുരം ഗാന്ധിഭവനിൽ വച്ച് നടത്തിയ ചടങ്ങിൽ വച്ച് ഗാന്ധിഭവൻ ചെയർമാൻ സോമരാജൻ പുരസ്‌കാരം നൽകി ആദരിച്ചു. . മാനസിക രോഗത്തിനും ലഹരിയാസക്തികൾക്കും അടിമപ്പെട്ട അനേകായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മാതൃകയായ ഡോക്ടർ. ചെറുപുഞ്ചിരിയോടെ തന്റെ മുന്നിലെത്തുന്ന രോഗികളെ തിരിച്ചറിയാനും അവരുടെ മനസ്സ് കാണാനുമുള്ള കഴിവ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ മനുഷ്യൻ. ദൈവത്തിന്റെ നിയോഗമായി മാറിയ മനുഷ്യൻ. ചില വ്യക്തികളെക്കുറിച്ച് നിർവചിക്കാൻ വാക്കുകൾ ഉണ്ടാകില്ല. ചടങ്ങിൽ ബദരി പുനലൂർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, തുടങ്ങി നിരവധി പ്രഗൽഭരായ വ്യക്തികൾ പങ്കെടുത്തു. കൊല്ലം ട്രാവൻകൂർ മെഡിസിറ്റിക്ക് അഭിമാന നിമിഷമാണ്.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments