വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
വെഞ്ഞാറമൂട് കാരേറ്റ് പൂപ്പുറം ആയില്യം വില്ലയിൽ സുനിൽകുമാറിന്റെയും സംഗീതയുടെയും മകൻ അഭിനവ് (18) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാൻ ഇറങ്ങിയവയാണ് സംഭവം ഒഴുക്കിൽപ്പെട്ട് വെള്ളത്തിലേക്ക് മുങ്ങിത്താണ അഭിനവിനെ സുഹൃത്തുക്കൾ സാഹസികമായി കരയ്ക്ക് എത്തിച്ചുവെങ്കിലും അബോധാവസ്ഥയിൽ ആയിരുന്നു യുവാവ്. യുവാവിനെ കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും എന്നാൽ അടിയന്തരമായി മറ്റേതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടു പോകണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഭിനവിനെ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.
വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

0 Comments