വെഞ്ഞാറമൂട് മദ്യവയസ്കന്റെ മൃതദേഹം വീടിനുള്ളിൽ നിന്നും കണ്ടെത്തി. അമ്പലമുക്ക് എസ്പി ഭവനിൽ സുനിൽകുമാർ 57 നെ യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാമനപുരം അമ്പലംമുക്ക് എസ് പി ഭവനിൽ പരേതന രായ റിട്ടേഡ് അദ്ധ്യാപകരായിരുന്ന പത്മനാഭപിളള, സരസ്വതി അമ്മ ദമ്പതികളുടെ രണ്ട് മക്കളിൾ ഇളയവനായിരുന്നു S .P .സുനിൽ കുമാർ (53 )
,കലാ സാഹിത്യ രംഗത്ത് വളരെ താല്പര്യമുള്ള വ്യക്തിയും നിരവധി കലാ സാംസ്കാരിക സംഘടനകളുമായി ബന്ധപ്പെട്ടും വീടിനടുത്തുള്ള പൂവണത്തുംമൂട് LPS സ്കൂളിൻ്റെ SMS ചെയർമാനായും പ്രവർത്തിച്ചു വരുകയായിരുന്നു .
രണ്ട് ദിവസ്സമായി കാണാതായതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പഞ്ചായത്ത് അധികൃതരുടെ സഹായത്താൽ വീടിന്റെ കതക് തള്ളി തുറന്നു നോക്കുമ്പോൾ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .
സുനിലിന്റെ ഭാര്യയും , മകനും ദീർഘനാളായി തിരുവല്ലക്കടുത്താണ് താമസ്സം. വെഞ്ഞാറമൂട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു

0 Comments