നിരോധിത പുകയില വസ്തുക്കൾ സ്കൂൾ കുട്ടികൾക്ക് നൽകിയതിന് യുവാവ് അറസ്റ്റിൽ

by | Sep 30, 2022

വെമ്പായത്ത് നിരോധിത പുകയില വസ്തുക്കൾ വിൽപ്പന നടത്തിയതിനു കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെമ്പായത്ത് എം എം സ്റ്റോർ e നടത്തുന്ന ആസാദ് (24) നെയാണ് നിരോധിത പുകയില വസ്തുക്കൾ വില്പന നടത്തിയതിന് പോലീസ് പിടികൂടിയത്.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾ സ്ഥിരമായി ഇയാളുടെ കടയിൽ നിന്നും പുകയില വസ്തുക്കൾ വാങ്ങാറുണ്ട് എന്ന് തിരുവനന്തപുരം റൂറൽ എസ്പിക്ക് പരാതികൾ ലഭിക്കുകയും തിരുവനന്തപുരം ഡാൻസാർഫ് ടീം ഡിവൈഎസ്പിയുടെയും, ആറ്റിങ്ങൽ ഡിവൈഎസ്പിയുടെയും നിർദ്ദേശാനുസരണം വെഞ്ഞാറമൂട് പോലീസ് കട പരിശോധിച്ച് നിരോധിത പുകയില വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.

വെമ്പായം പ്രദേശം കേന്ദ്രീകരിച്ചു മാരകമായ ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ട് എന്ന് നൂറുകണക്കിന് പരാതികളാണ് റൂറൽ എസ്പിക്ക് ഇതിനോടകം ലഭിച്ചത്. വരും ദിവസങ്ങളിൽ കർശന പരിശോധനകൾ നടത്തി ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നതാണ് സർക്കാർ നിർദേശം. സമൂഹത്തിന് വിപത്താകുന്ന ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നവരെ സംരക്ഷിച്ചു പിടിക്കുന്ന പ്രവണതയുണ്ടായാൽ അത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...