പോത്തൻകോട് പൂലന്തറയ്ക്ക് സമീപം നിയന്ത്രണം വിട്ട് നിർമ്മാണത്തിലിരുന്ന മതിൽ തകർത്ത് ഹോട്ടലിലേക്ക് കാർ ഇടിച്ചു കയറി .
ഉച്ചയ്ക്ക് 12 50 ഓടുകൂടിയായിരുന്നു സംഭവം തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ബലിതർപ്പണം കഴിഞ്ഞ് മടങ്ങുന്ന വഴി അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് പൂലന്തറ അബ്ദുൽ റഹ്മാന്റെ ഉടമസ്ഥതയിലുള്ള ബിസ്മില്ല ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്.
ഹോട്ടലിന്റെ തന്നെ മതിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ കാർ നിയന്ത്രണം വിട്ടു വരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ വലിയൊരു അപകടമാണ് ഒഴിവായത് . അതേസമയം ഹോട്ടലിലെ ജോലിയിൽ ഏർപ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ഷാജഹാൻ( 22) നെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കടയുടെ മുൻവശത്തെ തട്ടും ഭക്ഷണ സാധനങ്ങളും ഉൾപ്പെടെ ഇടിയുടെ ആഘാതത്തിൽ ചിതറിപ്പോയി . ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം

0 Comments