നിരവധി മോഷണക്കേസിലെ പ്രതി അറസ്റ്റിൽ വട്ടപ്പാറ നരിക്കൽ സ്വദേശി ശശിധരൻ പിള്ളയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ടെറസിൽ സൂക്ഷിച്ചിരുന്ന നൂറോളം റബ്ബർ ഷീറ്റുകൾ മോഷണം ചെയ്ത കേസിലെ പ്രതിയായ വേറ്റിനാട് പ്രദീപ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് 35 നെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു . അഭിലാഷ് മണ്ണന്തല മെഡിക്കൽ കോളേജ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതികൂടിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സബ് ഇൻസ്പെക്ടർ ശ്രീലാൽ, സുനിൽകുമാർ,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അസീം എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments