ചരിത്രത്തിൽ ഇടം പിടിച്ച് ഒരു നാടിന്റെ കണ്ണീർ പ്രണാമങ്ങൾ ഏറ്റുവാങ്ങി ഇന്ന് ഉച്ചയോടെ അനസ് ഹജാസിന്റെ ഭൗതിക ശരീരം ജന്മനാട് ഏറ്റു വാങ്ങും.
രണ്ടു ദിവസം മുന്നേ ഹരിയാനയിൽ ട്രക്ക് അപകടത്തിൽ മരിച്ച വെഞ്ഞാറമൂട് കൂനൻവേങ്ങ സുമയ്യ മന്സിലിൽ അലിയാര് കുഞ്ഞിന്റെയും ഷൈല ബീവിയുടെയും മകൻ അനസ് ഹജാസിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം ഡോമെസ്റ്റിക് എയർപോർട്ടിൽ എത്തിക്കും. തുടർന്ന് ജന്മ നാട് മൃതദേഹം ഏറ്റുവാങ്ങി വിലാപ യാത്രയോടെ വെഞ്ഞാറമൂട് മാമൂട് സ്റ്റേഡിയത്തിൽ പൊതു ദർശനത്തിന് വെക്കും. വൈകുന്നേരം 5 മണിയോടെ അനസ് ഹജാസിന്റെ മൃതദേഹം ചുള്ളാളം ജുമാ മസ്ജിദിൽ കബറടക്കം ചെയ്യും..
ഇക്കഴിഞ്ഞ മെയ് 29 നാണ് ഗിന്നസ് റെക്കോർഡ്ന ലക്ഷ്യമിട്ട് ഹജാസ് ചരിത്ര നേട്ടത്തിന്റ പട്ടികയിൽ ഇടം പിടിക്കാൻ കന്യാകുമാരി മുതൽ കശ്മീർ വരെ സ്കെറ്റിങ് ബോർഡിൽ യാത്ര ആരംഭിച്ചത്. ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ഉണ്ണാതെയും ഉറങ്ങാതെയും മഴയും, വെയിലും മഞ്ഞുമേറ്റ് ഹരിയാനയിലെ പിംഗ് ചോറിൽ എത്തിച്ചേർന്നു. ചെറിയ ചാറ്റൽ മഴയുണ്ടെന്നും ഇനി 15 ദിവസത്തിനുള്ളിൽ ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തി ചേരുമെന്നും ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക് തുടങ്ങി സോഷ്യൽ മീഡിയയിലൂടെ കുറിപ്പായും വീഡിയോ ആയും അനസ് രേഖപെടുത്തി.
അലിയാര് കുഞ്ഞിന്റെയും ഷൈല ബീവിയുടെയും മൂന്ന് മക്കളിൽ ഇളയ മകനായ ഹജാസ് സ്കെറ്റിങ്ങിന്റെ ബാല പാടങ്ങൾ മനസിലാക്കിയത് യു ട്യൂബിൽ നിന്നുമാണ്.
വിദഗ്ധരായ പരിശീലകരില്ലാതെ സ്വപ്രയത്നത്തിലൂടെയാണ് സ്കെറ്റിങ് പഠിച്ചത്. തുടർന്നാണ് കന്യാകുമാരി മുതൽ യാത്ര ആരംഭിച്ചത്. തമിഴ് നാട്ടിലെ നാമക്കൽ വഴി, ബാംഗ്ലൂരും, ഡൽഹിയും കടന്നാണ് ഹരിയാനയിലേക്ക് പ്രവേശിച്ചത്. അലക്ഷ്യമായി ഓടിച്ചു വന്ന 6 വർഷമായി ഇൻഷുറൻസ് പോലും മുടങ്ങി കിടക്കുന്ന ടാങ്കർ ലോറിയാണ് അപകടത്തിനു കാരണം

0 Comments