മദ്യ കച്ചവടം നടത്തുന്നത് പിടികൂടാൻ മഫ്ടിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയും കൊണ്ട് കടന്നു കളഞ്ഞ പ്രതിയെ സാഹസികമായി പിടികൂടി.

by | Sep 10, 2022

മദ്യ കച്ചവടം നടത്തുന്നത് പിടികൂടാൻ മഫ്ടിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയും കൊണ്ട് കടന്നു കളഞ്ഞ പ്രതിയെ സാഹസികമായി പിടികൂടി.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. എസ് ഹരികുമാറിന്റെ നിർദ്ദേശാനുസരണം പ്രിവന്റീവ് ഓഫീസർ രതീശൻ ചെട്ടിയാരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക പരിശോധനയിൽ അനധികൃതമായി മദ്യ കച്ചവടം നടത്തിയ പ്രതിയെ പിടികൂടുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥരായ യശസ്‌, മഹേഷ്‌ എന്നീ ഉദ്യോഗസ്ഥരെയും കൊണ്ട് കടന്നു കളഞ്ഞ മടവൂർ സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ബിജു കുമാറിനെ 6 ലിറ്റർ മദ്യവുമായി എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടി. ഉദ്യോഗസ്ഥരെയും കൊണ്ട് കടന്നു കളഞ്ഞ വാഹനം 8 കിലോമീറ്റർ അപ്പുറം പാരിപ്പള്ളി മുക്കടക്കു സമീപം വച്ച് പിടിക്കുകയായിരുന്നു.സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനായ യശസിനു പരിക്കേൽകുകയും ഡിപ്പാർട്മെന്റ് വാഹനത്തിന് കേടു പാടുകൾ സംഭവിക്കുകയും ചെയ്തു. പ്രതിയുടെ പേരിൽ എക്സൈസിലും പോലീസിലും നിരവധി കേസുകൾ ഉണ്ട്. പിടികൂടിയ പ്രതിയിൽ നിന്നും മദ്യം വിറ്റ വകയിൽ കിട്ടിയ 4250 രൂപയും, മദ്യം കച്ചവടം നടത്താൻ ഉപയോഗിച്ച KL 02 AE 1760 വാഹനം ഉൾപ്പെടെ ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിനു തുടർ നടപടിക്കായി കൈമാറി. ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ റോബിൻ, സിവിൽ എക്സൈസ് ഓഫീസർ താരിഖ് എന്നിവരും എക്സൈസ് പരിശോധനയിൽ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...