സ്വകാര്യ വസ്തുവിലേക്ക് പാറയുമായി വന്ന ലോറി തലകീഴായി വില്ലേജ് ഓഫീസിലേക്ക് മറിഞ്ഞു.
വെഞ്ഞാറമൂട് കോലിയക്കോട് സ്വകാര്യ വസ്തുവിലേക്ക് പാറയുമായി വന്ന ലോറിയാണ് തിരിക്കുന്നതിനിടയിൽ പുറകോട്ടു നീങ്ങി വില്ലേജ് ഓഫീസിനു മുന്നിലെ മതിലിലേക്ക് തട്ടി തലകീഴായി മറിഞ്ഞത് രാവിലെ വില്ലേജ് ഓഫീസ് പ്രവർത്തന സമയം ആകാത്തതുകൊണ്ട് തന്നെ വലിയൊരു അപകടമാണ് ഒഴിവായത്. അപകടസമയം വാഹനത്തിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത് . ആർക്കും പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. വെമ്പായം സ്വദേശിയുടെ വാഹനമാണ് മറിഞ്ഞത്.

0 Comments