ചരിത്രം സൃഷ്ടിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മലയാളി യുവാവ് ഹാരിയാനയിൽ വാഹനാ പകടത്തിൽ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് സ്വദേശിയും സ്കേറ്റിങ് താരവുമായ അനസ് ഹജാസ് ആണ് അപകടത്തിൽ മരിച്ചത്. കൂനൻ വേങ്ങയിൽ അലിയാര് കുഞ്ഞിന്റെ മകനാണ് അനസ് ഹജാസ്. കന്യാകുമാരി മുതൽ കാശ്മീർ വരെ സ്കേറ്റിങ് നടത്തി ചരിത്രം സൃഷ്ടിക്കണം എന്നതായിരുന്നു അനസിന്റെ സ്വപ്നം. ഹരിയാനയിലെ പിംഗ്ചോർ പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു ഇന്ന് രാവിലെയോട് കൂടി അപകടം നടന്നത്. ടാങ്കർ ലോറി ഇടിച്ചുതെറിപ്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഹരിയാനയിൽ നിന്നുള്ള മലയാളിയായ ഒരാളാണ് അനസ് വാഹനാപകടത്തിൽ മരിച്ച വിവരം നാട്ടിലുള്ള സഹോദരനെ അറിയിച്ചത്. അതേസമയം ബന്ധുക്കൾ എത്തിയാൽ മാത്രമേേ മൃതദേഹം വിട്ടു നൽകു എന്ന് പിംഗ്ചോർ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അനസ് ഹാജാസിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനു വേണ്ടി ബന്ധുക്കൾ ഹരിയാനയിലേക്ക് തിരിച്ചു
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments