അങ്കമാലിയിൽ നടന്ന അപകടത്തിൽ വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് മരിച്ചു
അങ്കമാലി ഫയർ സ്റ്റേഷന് മുന്നിൽ നടന്ന അപകടത്തിൽ വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് മരിച്ചു
നെല്ലനാട്
കീഴായിക്കോണം മംഗലശ്ശേരി വീട്ടിൽ രതീഷ് 42 ആണ് മരണപ്പെട്ടത്.കളമശ്ശേരി അപ്പോളോ ടയേഴ്സിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ഇന്ന് ഡ്യൂട്ടി ഇല്ലായിരുന്ന രതീഷ് അങ്കമാലിയിൽ വച്ച് ബൈക്കിൽ സഞ്ചരിക്കവേ ഉച്ചയോടെ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.ബന്ധുക്കൾ കളമശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്.രവീന്ദ്രൻ ലത ദമ്പതികളുടെ മകനായ രതീഷ് ഏറെ നാൾ വെഞ്ഞാറമൂട് മേഖലയിൽ വീഡിയോഗ്രാഫർ ആയി ജോലി നോക്കിയിരുന്നു.

0 Comments