വെഞ്ഞാറമൂട്ടിൽ അച്ഛനും മകളും ആംബുലൻസ് ഇടിച്ചു മരണപെട്ട സംഭവത്തിൽ പ്രതിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബർ 8 നു വെഞ്ഞാറമൂട് നാഷണൽ സ്കാനിന് സമീപം ബൈക്കിൽ ഇരിക്കുകയായിരുന്ന അച്ഛനെയും മകളെയും അമിത വേഗതയിൽ എത്തി ആംബുലൻസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പിരപ്പൻ കോട് പ്ലാവിള വീട്ടിൽ ഷിബു (32)നെയും മകൾ അലം കൃത (4) നെയും അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും പിതാവ് ഷിബു അന്നുതന്നെ മരണപ്പെട്ടിരുന്നു . കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് വൈകുന്നേരത്തോടെ കുഞ്ഞു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയനു കീഴിലുള്ള ആംബുലൻസിൽ രോഗിയുമായി കട്ടപ്പനയിൽ പോയി മടങ്ങി വരികയായിരുന്ന പട്ടം കേദാർ നഗർ ഹൗസ് നമ്പർ 32 ആംബുലൻസ് ഡ്രൈവർ വിനീത് , ഒപ്പം ഉണ്ടായിരുന്ന നഴ്സ് ശ്രീകാര്യം ചെറുവയ്ക്കൽ വിളയിൽ വീട്ടിൽ അമൽ 22 എന്നിവരെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ അപകടസമയം ആംബുലൻസ് ഓടിച്ചിരുന്നത് ഡ്രൈവർ ആയിരുന്ന താനല്ലന്നും വരുന്ന വഴിയിൽ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പം ഉണ്ടായിരുന്ന നഴ്സ് അമൽ ആയിരുന്നു എന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് അമലിനെ ചോദ്യം ചെയ്യുകയും അമലാണ് വാഹനം ഓടിച്ചിരുന്നത് എന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് പോലീസ് അമലിനെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസെടുക്കുകയും ചെയ്തു..ഇയാൾക്ക് ജാമ്യം ലഭിച്ചു
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും
ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

0 Comments