കഞ്ചാവുമായി യുവാവ് പിടിയിൽ
സ്കൂള്‍,കോളെജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ , കാനാറ, ചരുവിളപുത്തൻ വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ അൻഷാദ് (26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കാനാറ വാട്ടർടാങ്ക് ജംഗ്ഷനു സമീപമുള്ള ഇടറോഡിൽ വച്ചാണ് പ്രതി പിടിയിലായത്. കിളിമാനൂർ മേഖലകളിലെ സ്കൂളുകളും കോളേജ്കളും കേന്ദ്രീകരിച്ചായിരുന്നു യുവാവ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
പ്രതിയില്‍ നിന്നും ചെറിയ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 19.49 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഒരുമാസമായി പ്രതികള്‍ പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്തു കഞ്ചാവ് എത്തിച്ചുകൊടുക്കലാണ് പ്രതികളുടെ രീതി. ഇവരുടെ കയ്യിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെയും പതിവായി കഞ്ചാവ് വാങ്ങുന്നവരെയും ഉടനെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. കിളിമാനൂർ ഐഎസ്എച്ച്ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്ത്.കെ.നായർ, എഎസ്ഐ ഷാജു, എസ് സിപിഒമാരായ മഹേഷ്, ബിനു, ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

0 Comments