അനസ് ഹജാസിന്‍റെ ഭൗതികശരീരം ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ വിലാപയാത്രയോടെ വെഞ്ഞാറമൂട്ടിൽ എത്തും

by | Aug 5, 2022

ചരിത്രത്തിൽ ഇടം പിടിച്ച് ഒരു നാടിന്റെ കണ്ണീർ പ്രണാമങ്ങൾ ഏറ്റുവാങ്ങി ഇന്ന് ഉച്ചയോടെ അനസ് ഹജാസിന്റെ ഭൗതിക ശരീരം ജന്മനാട് ഏറ്റു വാങ്ങും.

രണ്ടു ദിവസം മുന്നേ ഹരിയാനയിൽ ട്രക്ക് അപകടത്തിൽ മരിച്ച വെഞ്ഞാറമൂട് കൂനൻവേങ്ങ സുമയ്യ മന്സിലിൽ അലിയാര് കുഞ്ഞിന്റെയും ഷൈല ബീവിയുടെയും മകൻ അനസ് ഹജാസിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം ഡോമെസ്റ്റിക് എയർപോർട്ടിൽ എത്തിക്കും. തുടർന്ന് ജന്മ നാട് മൃതദേഹം ഏറ്റുവാങ്ങി വിലാപ യാത്രയോടെ വെഞ്ഞാറമൂട് മാമൂട് സ്റ്റേഡിയത്തിൽ പൊതു ദർശനത്തിന് വെക്കും. വൈകുന്നേരം 5 മണിയോടെ അനസ് ഹജാസിന്റെ മൃതദേഹം ചുള്ളാളം ജുമാ മസ്ജിദിൽ കബറടക്കം ചെയ്യും..

ഇക്കഴിഞ്ഞ മെയ്‌ 29 നാണ് ഗിന്നസ് റെക്കോർഡ്ന ലക്ഷ്യമിട്ട് ഹജാസ് ചരിത്ര നേട്ടത്തിന്റ പട്ടികയിൽ ഇടം പിടിക്കാൻ കന്യാകുമാരി മുതൽ കശ്മീർ വരെ സ്കെറ്റിങ് ബോർഡിൽ യാത്ര ആരംഭിച്ചത്. ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ഉണ്ണാതെയും ഉറങ്ങാതെയും മഴയും, വെയിലും മഞ്ഞുമേറ്റ് ഹരിയാനയിലെ പിംഗ് ചോറിൽ എത്തിച്ചേർന്നു. ചെറിയ ചാറ്റൽ മഴയുണ്ടെന്നും ഇനി 15 ദിവസത്തിനുള്ളിൽ ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തി ചേരുമെന്നും ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക് തുടങ്ങി സോഷ്യൽ മീഡിയയിലൂടെ കുറിപ്പായും വീഡിയോ ആയും അനസ് രേഖപെടുത്തി.

അലിയാര് കുഞ്ഞിന്റെയും ഷൈല ബീവിയുടെയും മൂന്ന് മക്കളിൽ ഇളയ മകനായ ഹജാസ് സ്കെറ്റിങ്ങിന്റെ ബാല പാടങ്ങൾ മനസിലാക്കിയത് യു ട്യൂബിൽ നിന്നുമാണ്.
വിദഗ്ധരായ പരിശീലകരില്ലാതെ സ്വപ്രയത്നത്തിലൂടെയാണ് സ്കെറ്റിങ് പഠിച്ചത്. തുടർന്നാണ് കന്യാകുമാരി മുതൽ യാത്ര ആരംഭിച്ചത്. തമിഴ് നാട്ടിലെ നാമക്കൽ വഴി, ബാംഗ്ലൂരും, ഡൽഹിയും കടന്നാണ് ഹരിയാനയിലേക്ക് പ്രവേശിച്ചത്. അലക്ഷ്യമായി ഓടിച്ചു വന്ന 6 വർഷമായി ഇൻഷുറൻസ് പോലും മുടങ്ങി കിടക്കുന്ന ടാങ്കർ ലോറിയാണ് അപകടത്തിനു കാരണം

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...