വിഴിഞ്ഞം -നാവായിക്കുളം ഔട്ടർ റിങ് റോഡ് രൂപരേഖയായി
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ് റോഡിന് അന്തിമരൂപരേഖയായി. അലൈൻമെന്റും സ്കെച്ചും ദേശീയപാത അതോറിട്ടിയുടെ കത്തും കലക്ടറേറ്റിലെ ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന് ദേശീയപാത അധികൃതർ കൈമാറി. കിറ്റ്കോയാണ് അലൈൻമെന്റും സ്കെച്ചും തയ്യാറാക്കിയത്. ആദ്യം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ 47 വില്ലേജാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ രേഖയിൽ 31 വില്ലേജാണുള്ളത്. 31 വില്ലേജിലും കിറ്റ്കോയും റവന്യു ഡിവിഷനിലെ ഭൂമിയേറ്റെടുക്കൽ വിഭാഗവും പരിശോധന നടത്തും. തുടർന്ന് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കും. പദ്ധതി രേഖ തയ്യാറാക്കിയ കിറ്റ്കോയ്ക്ക് ദേശീയപാത അതോറിട്ടി 2.25 കോടി രൂപ നൽകും.
പാതകടന്നുപോകുന്ന വില്ലേജുകൾ
നാവായിക്കുളം, കുടവൂർ, കരവാരം, വെള്ളല്ലൂർ, നഗരൂർ, കൊടുവഴന്നൂർ, കിളിമാനൂർ, പുളിമാത്ത്, വാമനപുരം, പുല്ലമ്പാറ, മാണിക്കൽ, തേക്കട,വട്ടപ്പാറ, വെമ്പായം, കോലിയക്കോട്, നെടുമങ്ങാട്, കരകുളം, അരുവിക്കര, കീഴ്തോന്നയ്ക്കൽ, അണ്ടൂർക്കോണം, മേൽതോന്നയ്ക്കൽ, വെയിലൂർ, വിളപ്പിൽ, കുളത്തുംമേൽ, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, ബാലരാമപുരം,വെങ്ങാനൂർ, കോട്ടുകാൽ, വിഴിഞ്ഞം.
0 Comments