സി.ഐ
ഗോപകുമാറിനെസസ്പെൻന്റ് ചെയ്തു.
വക്കീലൻമാർ സമരം അവസാനിപ്പിച്ചു.
വിവാദമായ കരുനാഗപ്പള്ളിയിലെ വക്കീൽ സംഭവം
കരുനാഗപ്പള്ളി എസ്.എച്ച്.ഒ. ഗോപകുമർ എസ് ഐ അലോഷ്യസ് , ശ്രീകുമാർ , പ്രമോദ്
എന്നിവരെ സസ്പെൻഡ് ചെയ്തു
സെപ്തം 5 ന് ആണ് സംഭവം
മദിപിച്ച് വാഹനം ഓടിച്ച് വരികയായിരുന്ന കൊല്ലം ബാറിലെ അഭിഭാഷകൻ ജയകുമാർ കരുനാഗപ്പള്ളിയിൽ വെച്ച് മറ്റൊരു വാഹനത്തിൽ ഉരസുകയും . തുടർന്ന് സംഘർഷാവസ്ഥ ഉണ്ടാകുകയും
നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി
ജയകുമാറിനെ സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചെന്നാണ് ആരോപണം.
പിറകിലേക്ക് വിലങ്ങണിയിച്ച് ലോക്കപ്പിലിട്ട പോലീസ് നടപടി കടുത്ത മനുഷ്യാവകാശ ധ്വംസനമായിരുന്നെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ജയകുമാറിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു.
അതേസമയം ലോക്കപ്പിൽ കിടന്ന് സമനില മറന്ന് ചീത്തവിളിച്ചതും, ലോക്കപ്പിന്റെ ഇരുമ്പ് കമ്പി ചവിട്ടി തുറക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ വൈറലായിരുന്നു.
പോലീസ് ഓഫീസറുടെ നടപടി അന്യായമാണന്നും സസ്പെന്റ് ചെയ്ത അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വക്കീലൻ മാർ കോടതി ബഹിഷ്ക്കരിച്ച് സംഘടിതമായി നടത്തിയ സമരം ചരിത്രത്തിൽ ഇടം നേടി. ഗുമസ്തൻമാരും വക്കീലൻമാരുടെ സമരത്തിന് പിൻതുണ നൽകി.
തുടർന്ന് പോലീസ് ഓഫീസർ ഗോപകുമാറിനെ അനുകൂലിച്ചു കൊണ്ട് നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിലൂടെ ഐക്യദാർഡ്യം നടത്തി..
0 Comments