ബസ് ഉടമക്ക് നേരെയുള്ള ആക്രമണം പ്രതികൾ അറസ്റ്റിൽ
സുധീർ ബസ് ഉടമയും ഡ്രൈവറുമായ വക്കം പണയിൽ കടവ് പാലത്തിന് സമീപം ഷൈന മൻസിലിൽ സുധീറി(46)നെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ .
പ്രതികളായ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് സമീപം ഡ്രീംസ് വില്ലയിൽ ബിജു (36), വെട്ടൂർ അമ്മൻ നടക്ക് സമീപം കോണത്ത് വീട്ടിൽ സനൽ (35),
അഞ്ചുതെങ്ങ് കൊച്ചു മേത്തൻ കടവിന് സമീപം പള്ളിപുരയിടം വീട്ടിൽ നെൽസൺ(28) എന്നിവർ ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി 9ന് വക്കം ചന്തമുക്ക് ജംഗ്ഷനിൽ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം. സർവീസ് പൂർത്തിയാക്കിയ ബസ് പമ്പിനുള്ളിൽ ആണ് പാർക്ക് ചെയ്യുന്നത്. ഇതിന് ശേഷം ബസ് കഴുകി വൃത്തിയാക്ക ഓട്ടോയിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്.
സുധീറിൻറെ കൈക്ക് വെട്ടേറ്റു. പ്രതികൾ അപ്പോൾ തന്നെ സ്ഥലത്ത് നിന്നും രക്ഷപെട്ടു. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട മൂന്ന് പ്രതികളെ രാത്രി തന്നെ കടയ്ക്കാവൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റു രണ്ടു പേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കടയ്ക്കാവൂർ എസ്.എച്ച്.ഒ വി.അജേഷ്, എസ്.ഐ മരായ എസ്.എസ്.ദീപു, ബി.മാഹീൻ, കെ.മണിലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

0 Comments