യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം വെഞ്ഞാറമൂട് വേളാവൂർ സ്വദേശിനിയായ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്കെതിരെ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം വൈകുന്നേരം ഏഴുമണിയോടെയായിരുന്നു കേസിനു ആസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി സ്വദേശമായ വേളാവൂർ എത്തിയ യുവതിയെ മുൻ വൈരാഗ്യം ഉണ്ടായിരുന്ന നേമം കല്ലിയൂർ കാക്കാമൂല സ്വദേശിയായ മണിക്കുട്ടൻ യുവതിയെ പിന്തുടരുകയും വാക്ക് തർക്കത്തിനൊടുവിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ആയിരുന്നു എന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. അതേസമയം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിമണിക്കൂട്ടനെ നാട്ടുകാരിൽ ചിലർ തന്നെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് യുവതിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു .. ന്യൂസ് പ്രസ് കേരളം വെഞ്ഞാറമൂട്.

0 Comments