ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി വസ്തുവായ 450 ഗ്രാം എംഡിഎംഎ പിടികൂടി. റൂറൽ ജില്ലാ പോലീസ് പിടികൂടുന്ന രണ്ടാമത്തെ വലിയ അളവിലുള്ള രാസലഹരി വേട്ടയാണിത്. വിപണിയിൽ 25 ലക്ഷത്തിലധികം വിലവരുന്ന മയക്കുമരുന്നാണ് ഇയാളിൽനിന്ന് പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് ഇയാൾ ലഹരിവസ്തു കടത്തിക്കൊണ്ടുവന്നത്. മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ട്രെയിനിൽ വന്ന ഇയാൾ പെരുങ്ങുഴി ഇടഞ്ഞിമൂല വെച്ച് ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോൾ ചാടി ഇറങ്ങുകയായിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ. സുദർശനൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഇടഞ്ഞിമൂലയിൽനിന്ന് തന്നെ പിടികൂടുകയായിരുന്നു. ബെംഗളൂരുവിൽ ഇയാൾക്ക് ലഹരി എത്തിച്ചുകൊടുത്ത ആളിന്റെയും സംഘത്തിലെ മറ്റുള്ളവരുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് വ്യാപനത്തിനെതിരേ റൂറൽ ജില്ലാ പോലീസ് ശക്തമായ നടപടികളാണ് നടപ്പാക്കിവരുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ആറ്റിങ്ങൽ ഡാൻസാഫ് സംഘത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശിയായ ശബരീനാഥിനെ 51 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞയാഴ്ച വർക്കലയിൽനിന്ന് പിടികൂടിയിരുന്നു. ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ അതുൽ രാജിനെ 30 ഗ്രാം എംഡിഎംഎയുമായി നെയ്യാറ്റിൻകര വെച്ച് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ. പ്രദീപ്, ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാൽ, ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ അജീഷ് വി.എസ്., ചിറയിൻകീഴ് സബ് ഇൻസ്പെക്ടർ ആർ. മനു, ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ്, ആർ. ബിജുകുമാർ, രാജീവൻ, പോലീസ് ഉദ്യോഗസ്ഥരായ അനൂപ്, റിയാസ്, സുനിൽരാജ്, വിനീഷ്, ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്
ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

0 Comments