കാർഷിക യന്ത്രം സർവം ചലിതം കിളിമാനൂർ’ പദ്ധതി ജില്ലാ കളക്ടർ സന്ദർശിച്ചു .കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌*

by | Sep 27, 2022

*’കാർഷിക യന്ത്രം സർവം ചലിതം കിളിമാനൂർ’ പദ്ധതി ജില്ലാ കളക്ടർ സന്ദർശിച്ചു .കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌*

സംസ്ഥാനത്ത് ആദ്യമായി ‘കാർഷിക യന്ത്രം സർവം ചലിതം കിളിമാനൂർ’ പദ്ധതിക്ക് തുടക്കം കുറിച്ച കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതി ബഹുമാന്യ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക്‌ ജോർജ്ജ്‌ സന്ദർശിച്ചു പ്രവർത്തികൾ വിലയിരുത്തി .സർവം ചലിതം പദ്ധതി പ്രകാരം കർഷകർക്ക് സർവീസ് ചാർജ് നൽകാതെ കേടായ കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്താം എന്നതാണ് പ്രത്യേകത .
180 കാർഷിക യന്ത്രങ്ങളാണ് ബ്ലോക്കിനു കീഴിൽ അറ്റകുറ്റപ്പണി നടത്തുന്നത്. കൂടാതെ കാർഷിക കർമസേന, കാർഷിക സേവന കേന്ദ്രം എന്നിവിടങ്ങളിലെ 20 സേവനദായകർക്ക് 15 ദിവസം നീണ്ടുനിൽക്കുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണി പരിശീലനവും നൽകുന്നുണ്ട്.ഒക്ടോബർ എട്ടുവരെ യാണ് കർഷകർക്ക് പദ്ധതിയുടെ സേവനം ലഭ്യമാകുക .സന്ദർശന വേളയിൽ ബ്ലോക്ക് പ്രസിഡൻറ് BP മുരളി ജില്ലാ പ്ലാനിങ് ഓഫീസർ VS ബിജു ,പ്രൊജക്റ്റ് ഡയറക്ടർ Y വിജയകുമാർ ,ADC ശുഭ S ,ബ്ലോക്ക് BDO ശ്രീജാറാണി KP ,അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ L,വൈസ് പ്രസിഡൻറ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണൻ ,ബ്ലോക് പഞ്ചായത്ത് പ്രതിനിധികൾ ,നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...