ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രിയുടെ ആഫീസ്
2025 ഓടെ 2000 റേഷന്‍ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കും
– മന്ത്രി ജി.ആർ.അനില്‍
മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി കേരളത്തിലെ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ കെ – സ്റ്റോറുകള്‍ 2025 ഓടുകൂടി 2000 റേഷന്‍ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനില്‍ അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ കല്ലാറില്‍ പ്രവർത്തിക്കുന്ന 250-ാം നമ്പർ റേഷന്‍കട കെ-സ്റ്റോർ ആയി ഉയർത്തി പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. നവീന കേരളത്തിന്റെ നവീന റേഷന്‍ഷോപ്പുകളാണ് കെ-സ്റ്റോറുകള്‍. പഴയ റേഷന്‍കടകളുടെ ഭൗതിക സാഹചര്യങ്ങളുയർത്തി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി റേഷന്‍കടകളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റിയത് ഈ സർക്കാർ ചെയ്ത പ്രധാന കാര്യങ്ങളിലൊന്നാണെന്ന് മന്ത്രി പറഞ്ഞു.
ശബരി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, യൂട്ടിലിറ്റി പെയ്മെന്റ്സ്, ഛോട്ടുഗ്യാസ്, 10000രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ കെ-സ്റ്റോറുകളിലൂടെ ലഭ്യമാകും.കൂടാതെ വ്യവസായ വകുപ്പിന്റെ 96 MSME ഉല്‍പ്പന്നങ്ങള്‍, കൃഷി വകുപ്പിന്റെ വിവിധ മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവ കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രസർക്കാർ പൊതുവിതരണ രംഗത്ത് കേരളത്തിന് അർഹമായ പരിഗണന നല്‍കുന്നില്ല. കൂടുതല്‍ അരിവിഹിതം കേരളം ആവശ്യപ്പെട്ടിട്ടും കേന്ദ്രം നല്‍കുന്നില്ല. ചില മാസങ്ങളില്‍ റേഷന്‍കടകളില്‍ ബാക്കിയുള്ള അരി അധികമായി തുടർമാസങ്ങളില്‍ വിതരണം ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടും കേന്ദ്രം നല്‍കുന്നില്ല. മുന്‍ഗണനേതരകാർഡുകാർക്ക് നല്‍കിവന്നിരുന്ന ഗോതമ്പ്വിഹിതംഒരു വർഷമായി കേന്ദ്രം നല്‍കുന്നില്ല. പ്രളയസമയത്ത് കേന്ദ്രസർക്കാർ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്കുപോലും സംസ്ഥാനസർക്കാരില്‍ നിന്ന് പൈസ ഈടാക്കി. കാലങ്ങളായി ഭക്ഷ്യമേഖലയില്‍ പരിഹരിക്കാതെ കിടന്ന നിരവധി പ്രശ്നങ്ങള്‍ക്ക് എല്‍.ഡി.എഫ് സർക്കാർ പരിഹാരം കണ്ടു. ഇ-പോസ് മെഷീനും ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതി കാലങ്ങളായി റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്ന കാര്യമായിരുന്നു. ഇതിന് സർക്കാർ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.
അരുവിക്കര എം.എല്‍.എ അഡ്വ.ജി സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ കെ.അജിത് കുമാർസ്വാഗതം പറഞ്ഞു.വിതുര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മഞ്ജുഷ.ജി ആനന്ദ് ആദ്യവില്‍പന നിർവ്വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ ജില്ലാപഞ്ചായത്ത് മെമ്പർമാരായ മിനി.ഐ, വാർഡുമെമ്പർ സുനിത.ഐ.എസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അനില്‍കുമാർ .എസ്.എന്‍, കല്ലാർ അജില്‍, വിതുര റഷീദ്, വിഷ്ണു ആനപ്പാറ, ഗിരി തള്ളച്ചിറ, ബിനു, രാധാകൃഷ്ണന്‍, ഷംനാദ്.എസ്, റാഫി എന്നിവർ ആശംസകള്‍ അർപ്പിച്ചു. നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ സിന്ധു കെ.വി കൃതജ്ഞത രേഖപ്പെടുത്തി.
ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...
0 Comments