അറ്റ്ലസ് രാമ ചന്ദ്രൻ അന്തരിച്ചു

by | Oct 3, 2022

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു.

..പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പുതിയ ബിസ്‌നസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അന്ത്യം. കഴിഞ്ഞ അഗസ്റ്റില്‍ ബര്‍ദുബായിലെ വസയതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.ഗള്‍ഫ് രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായിരുന്നു അറ്റലസ് രാമചന്ദ്രന്‍ എന്നറിയപ്പെട്ട ഡോ എം എം രാമചന്ദ്രന്‍. മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...