തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി ആര്യ എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി രാജേഷ് കർണാടക ഉടുപ്പി പോലീസിന്റെ പിടിയിൽ. നെയ്യാർ ഡാം പോലീസ് ഉടുപ്പിലെത്തി ഉടുപ്പി പോലീസിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ വാങ്ങി . രണ്ടുദിവസത്തിനുള്ളിൽ രാജേഷിനെ തലസ്ഥാനത്ത് എത്തിക്കും. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും നെട്ടുകാൽത്തേരിയിൽ ജോലിക്ക് എത്തിച്ച പ്രതി 2020 ഡിസംബറിൽ ആണ് ശ്രീനിവാസൻ എന്ന മറ്റൊരു പ്രതിയോടൊപ്പം തടവു ചാടിയത് ശ്രീനിവാസനെ ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടികൂടിയെങ്കിലും രാജേഷിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രാജേഷ് ഉടുപ്പിയിൽ പല പേരുകളിൽ വിവിധ ജോലികൾ ചെയ്തു ഒളിവിൽ കഴിഞ്ഞുു വരികയായിരുന്നു. 2012 മാർച്ച് ആറിന് ഉച്ചയ്ക്ക് രണ്ടര മണിക്കാണ് വട്ടപ്പാറ വേറ്റിനാട്ടിൽ നാടിനെ നടുക്കിയ ആരും കൊല നടന്നത്. ആര്യ എന്ന 15 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു.
ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്
ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

0 Comments