കേരള ഫയർ സർവീസ് അസോസിയേഷന്റെ 41ആം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വെഞ്ഞാറമൂട് യൂണിറ്റ് സംഘടിപ്പിച്ച രജിത്ത് സ്മാരക ക്രിക്കറ്റ് ടൂർണമെന്റ് ശ്രീ എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു.
കഴക്കൂട്ടം കിൻഫ്ര പാർക്കിലെ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് രജിത്ത് മരണപ്പെട്ടത്. ഫയർഫോഴ്സ് പോലീസ്, തുടങ്ങി
വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി 40 ഓളം ടീമുകൾ പങ്കെടുത്തു. ഫയർമാൻ രഞ്ജിത്തിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഈ പരിപാടിയിൽ15 വിദ്യാർത്ഥികൾക്ക് പഠന സഹായവും രോഗികൾക്ക് ചികിത്സ സഹായവും നൽകി. ക്രിക്കറ്റ് ടൂർണമെന്റിൽ കോളേജ് കാലഘട്ടങ്ങളിലെ കായികതാരം കൂടിയായ എം. പി. എ. എ റഹീം ബാറ്റ് ചെയ്യാൻ ഇറങ്ങിയത് ഉദ്യോഗസ്ഥരെ ആവേശത്തിൽ ആക്കി. തുടർന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ ബൗളർ ആവുകയും ചെയ്തു. സജീവ രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി കലാകായിക മേഖലകളിൽ ഒരു കാലഘട്ടത്ത് സജീവസാന്നിദ്ധ്യം പുലർത്തിയിരുന്ന വ്യക്തി കൂടിയാണ് എ. എ റഹിം.
കെ എഫ് എസ് എ തിരുവനന്തപുരം മേഖലാ കമ്മിറ്റി അംഗം ശ്രീ സുബീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി നജിമോൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഷജിൽ കുമാർ, വെഞ്ഞാറമൂട് നിലയം എ എസ് ടി ഓ അനിൽകുമാർ പി,കെ എഫ് എസ് എ തിരുവനന്തപുരം മേഖല സെക്രട്ടറി ബൈജു പ്രസിഡന്റ്,അനിൽകുമാർ കമ്മിറ്റി അംഗം ഹരേഷ്എന്നിവർ സംസാരിച്ചു.വെഞ്ഞാറമൂടിന്റെ സ്വന്തം വാനമ്പാടി അവനിയും സംസാരിച്ചു. വിജയികൾക്കുള്ള പുരസ്കാരം ശ്രീ ഡി കെ മുരളി എംഎൽഎ സമ്മാനിക്കും ന്യൂസ് പ്രസ് കേരളം തിരുവനന്തപുരം

0 Comments